മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ആർട്ട് തെറാപ്പി

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ആർട്ട് തെറാപ്പി മികച്ചതെന്ന് ആരോഗ്യവിദഗ്തർ. ചിന്തകൾ, വികാരങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്ത് വ്യക്തികൾക്ക് ക്രിയാത്മകമായി പ്രകടനം കാഴ്ചവയ്ക്കാനാകുമ്പോൾ സമ്മർദവും ഉത്കണ്ഠയും കുറയുമെന്നതാണ് ആർട്ട് തെറാപ്പിയുടെ അടിസ്ഥാനം. വ്യക്തികൾ സ്വയം അവരുടെ വികാരങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമൊക്കെ കൂടുതൽ മനസ്സിലാക്കാൻ ആർട്ട് തെറാപ്പി സഹായിക്കും. വിഷാദം, പിഎസ്ടിഡി, ആസക്തി തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകൾ പരിഹരിക്കാൻ ആർട്ട് തെറാപ്പി ഉപയോഗിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ദുഖം, നഷ്ടബോധം, വേർപാട് പോലെയുള്ള ജീവിതാനുഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആർട്ട് തെറാപ്പി ഫലപ്രദമാണ്. ആശയവിനിമയവും ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയാണ് ആർട്ട് തെറാപ്പി. വ്യക്തികൾക്ക് സ്വയം അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനും മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും ‌സാധിക്കും. ഇതുവഴി ആളുകളുടെ ആത്മാഭിമാനവും വളർത്തിയെടുക്കാനാകുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.