മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയില്‍

    മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധ്യക്ഷതവഹിക്കുന്ന കോവിഡ് പ്രതിരോധ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അഫ്ഗാന്‍ വിഷയം, വ്യാപാര കരാര്‍, സാങ്കേതിക സഹായം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി ജോ ബൈഡനുമായി ചര്‍ച്ച നടത്തും.

    ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. മറ്റന്നാള്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ മോദി പ്രസംഗിക്കും.

    LEAVE A REPLY