ഏലയ്ക്ക ചായ കുടിച്ചാൽ അസിഡിറ്റി കുറയുമോ

ചായയിൽ ഏലയ്ക്ക ചായയ്ക്ക് പ്രത്യേകം ആരാധകരുണ്ട്. ഏലയ്ക്ക ഇട്ട് പാൽചായ ഉണ്ടാക്കുന്നത് അസിഡിറ്റി കുറയുമോ എന്നുള്ള സംശയം പലരിലും ഉണ്ട്. വെള്ളത്തിൻറെ പിഎച്ച് ലെവൽ എന്ന് പറയുന്നത് ഏഴാണ്. ന്യൂട്രലായ വെള്ളത്തിലേക്ക് തെയില ഇട്ട് കട്ടൻ ചായ തിളപ്പിക്കുമ്പോൾ പിഎച്ച് ലെവലിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. എന്നാൽ അസിഡിക് സ്വഭാവമുള്ള പാൽ വെള്ളത്തിലേക്ക് ചേർക്കുമ്പോൾ പാൽ ചായയ്ക്കും അസിഡിറ്റ് സ്വഭാവമുണ്ടാകും, ഇതിലേക്ക് ഏലയ്ക്കയോ ഇഞ്ചിയോ ചേർക്കുന്നതുകൊണ്ട് ചായയുടെ രുചിയിൽ വ്യത്യാസം വരുത്താമെങ്കിലും പിഎച്ച് ലെവലിൽ മാറ്റമുണ്ടാക്കില്ലെന്നും ആസഡിറ്റിയെ ബാധിക്കില്ലെന്നുമാണ് ആരോഗ്യവിദഗ്തർ വ്യക്തമാക്കുന്നത്.