ടെലികോം മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ടെലികോം മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബുദ്ധിമുട്ടുന്ന മേഖലയ്ക്കുള്ള ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി ടെലികോം കമ്പനികളുടെ സ്‌പെക്ട്രം കുടിശിക അടയ്ക്കാൻ നാലു വര്‍ഷത്തെ മൊറട്ടോറിയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ആയിരക്കണക്കിനു കോടികളുടെ കുടിശികയാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആര്‍) ഇനത്തില്‍ ടെലികോം കമ്പനികള്‍ സര്‍ക്കാരിനു നല്‍കാനുള്ളത്. ടെലികോം മേഖലയില്‍ ഒമ്പത് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി അദ്ദേഹം അറിയിച്ചു. ടെലികോം മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം മന്ത്രിസഭ അനുവദിച്ചതായും മന്ത്രി പ്രഖ്യാപിച്ചു.

LEAVE A REPLY