എനർജി ഡ്രിങ്കുകൾ അത്ര എനർജിയല്ല

എനർജി ഡ്രിങ്കുകൾ അത്ര എനർജിയല്ല. ഭക്ഷണം കഴിച്ചാൽ ഉടനെ എന്തെങ്കിലും ഒരു എനർജി ഡ്രിങ്ക്കഴിക്കുന്നത് പലർക്കും ഒരു ശീലമാണ്. എന്നാൽ ഇതത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരം പാനീയങ്ങൾ കുടിക്കുന്നവരിൽ പ്രമേഹം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ വർധിക്കാൻ കാരണമായേക്കാം. 2006ൽ സെന്റർ ഫോർ സയൻസ് അൻഡ് എൻവയോൺമെന്റ് എന്ന പൊതുതാത്പര്യ സംഘടന നടത്തിയ പഠനത്തിൽ, ശീതള പാനീയങ്ങളിൽ വൻതോതിൽ കീടനാശിനികൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. കൊളംബിയ യുണിവേഴ്സിറ്റിയിലെ ഒരു പറ്റം ഗവേഷകർ നടത്തിയ പഠനത്തിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ചില ശീതള പാനീയങ്ങളിൽ ഹാനികരമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതായി വിദക്തർ സൂചിപ്പിക്കുന്നു. ഒരു പരിധിവരെ ഇത്തരം പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്.