ഉച്ചവരെ കിടന്നുറങ്ങുന്നവരാണോ നിങ്ങള്‍

ഉച്ചവരെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ പതിവായി വൈകി എഴുന്നേൽക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മൊബൈൽ സ്‌ക്രോൾ ചെയ്ത് വൈകി ഉറങ്ങുന്നവരും രാത്രിസമയങ്ങളിലെ ജോലി ചെയ്യുന്നവരും മിക്കപ്പോഴും ഉറക്കമുണരുന്നത് ഉച്ചയ്ക്കായിരിക്കും. ഈ ശീലം പതിവായി ആറുമാസത്തേക്ക് തുടരുന്നത് ശരീരത്തിലെ ജീവക്രമങ്ങളെ നിയന്ത്രിക്കുന്ന സർക്കേഡിയൻ റിഥത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഉറക്കം, ഹോർമോൺ സാന്തുലിതാവസ്ഥ, ഉപാപചയ പ്രവർത്തനം, ജാഗ്രത എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ഈ ജീവശാസ്ത്ര ക്ലോക്കാണ്. സ്ഥിരമായി വൈകിയെയഴുന്നേൽക്കുന്നത് രാവിലെയുള്ള വെളിച്ചത്തിന്റെ ലഭ്യത കുറയ്ക്കും. ഇത് സർക്കേഡിയൻ ക്രമത്തെ ദുര്ബലമാക്കുന്നത് മോശം മാനസികാവസ്ഥക്കും ക്ഷീണത്തിനും വിഷാദരോഗത്തിനും കാരണമാകും. മാത്രമല്ല സൂര്യപ്രകാശത്തിന്റെ കുറവ് വിറ്റാമിൻ ഡി അപര്യാപ്തതക്ക് കാരണമാകും. പകല്‌സമയങ്ങളിലെ മറ്റുള്ളവരുമായുള്ള ഇടപഴകുകൾ കുറയുന്നത് സാമൂഹികബന്ധങ്ങളിലെ വിള്ളലുകൾക്കും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.