രാഹുലിനെതിരെ അമേഠിയില്‍ ‘പച്ചമുളകു’മായി സരിത നായര്‍

അമേഠി: കേരളത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട സരിതാ എസ് നായര്‍ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നു. പച്ചമുളക് ചിഹ്നമാണ് സരിതയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്ന വയനാട്ടിലും എറണാകുളത്ത് ഹൈബീ ഈഡനെതിരെയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും വിവിധ കേസുകളുമായി ബന്ധപ്പെട്ട് വിശദ രേഖകള്‍ ഹാജരാക്കാനാവാതിരുന്നതിനാല്‍ പത്രിക തള്ളുകളായായിരുന്നു.

തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വിലാസത്തിലാണ് സരിത പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് രാഹുലിനെതിരെ ഏറ്റുമുട്ടുന്നത്.

LEAVE A REPLY