വെയിൽ കൊള്ളേണ്ടത് ഏത് സമയത്ത്

എല്ലുകളുടെ ആരോഗ്യം, പേശികളുടെ ബലം, രോഗപ്രതിരോധശേഷി എന്നിവയുടെ സന്തുലിതാവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട് വൈറ്റമിൻ ഡി. ഇതിന്റെ കുറവുമൂലം നിരവധിപ്പേരാണ് ഇപ്പോൾ ചികിത്സ തേടുന്നത്. ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ സാധിക്കാത്തതിനാൽ സൂര്യപ്രകാശത്തെയാണ് ഈ വൈറ്റമിൻ ലഭിക്കുന്നതിന് നാം ആശ്രയിക്കുന്നത്. ചെറിയ അളവിലാണെങ്കിലും ചില ഭക്ഷണങ്ങളിലും വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. എന്നാൽ ഏത് സമയത്ത് വെയിൽ കൊള്ളണം എന്നുള്ളത് ഒരു പ്രധന കാര്യമാണ്. വെയിൽ കൊള്ളുന്നതിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെ രാവിലെ 10-നും ഉച്ചയ്ക്ക് മൂന്നിനും ഇടയിലാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. മിക്ക ആളുകൾക്കും വെയിൽ ഏകദേശം 10-15 മിനിറ്റ് കൊള്ളുന്നതാണ് നല്ലത്. മെലാനിൻ്റെ അളവ് കൂടുതലായതിനാൽ ഇരുണ്ട നിറമുള്ള ചർമത്തിൽ വിറ്റാമിൻ ഡി ഉത്പാദനം കുറവായിരിക്കും. അതിനാൽ ഇവർക്ക് കൂടുതൽ സമയം വെയിൽ ആവശ്യമാണ്. നേരിട്ട് ഏൽക്കുന്ന തരത്തിൽ ദീർഘനേരം വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.