ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു മാക്രോ ന്യൂട്രിയന്റ് ആണ് പ്രോട്ടീൻ.
പ്രായം, ലിംഗഭേദം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തിൽ എത്രട്ടോളം പ്രോട്ടീൻ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്. ആരോഗ്യമുള്ള മുതിർന്ന ഒരു വ്യക്തിക്ക് ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 0.8 ഗ്രാം പ്രോട്ടീൻ ഡയറ്ററി അലവൻസാണ് ആരോഗ്യവിദഗ്തർ ശുപാർശ ചെയ്യുന്നത് . ഒന്ന് മുതൽ മൂന്ന് വരെ പ്രായമായ കുട്ടികൾക്ക് ദിവസവും 13 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. കൗമാരക്കാരായ പെൺകുട്ടികൾക്ക് 46 ഗ്രാമും ആൺകുട്ടികൾക്ക് 52 ഗ്രാം പ്രോട്ടീനുമാണ് ദിവസവും നൽകേണ്ടതെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. മാംസം, മീൻ, മുട്ട, പാൽ, ബീൻസ്, നട്സ്, വിത്തുകൾ എന്നിവയിലെല്ലാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പേശികളുടെ കരുത്തിനും വളർച്ചയ്ക്കും വ്യായാമം ചെയ്ത ശേഷം 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ പ്രോട്ടീൻ കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കായകരംഗത്തുള്ളവർക്കും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ രീതി ഗുണം ചെയ്യുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.






















