യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് സേവനം പ്രിയദര്‍ശിനി പദ്ധതി നൂറു ദിവസം പിന്നിടുമ്പോള്‍ തകര്‍ന്നടിഞ്ഞ് സ്വകാര്യ ബസ് മേഖല. പദ്ധതി ആരംഭിച്ചതിന് പിന്നാലെ 700 ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിയതായാണ് ബസ് ഉടമകള്‍ പറയുന്നത്. 11000 ബസുകള്‍ മാത്രമാണ് ഇപ്പോള്‍ ഓടുന്നത്.
ശമ്പളം നല്‍കാനാവാതെയാണ് പല റൂട്ടുകളിലും ബസുകള്‍ ഒാട്ടം നിര്‍ത്തിയത്. ജീവനക്കാരില്‍ പലരും മറ്റ് തൊഴില്‍ മേഖലകളിലേയ്ക്ക് തിരിഞ്ഞു. ഏറ്റവും വലിയ പ്രതിസന്ധി കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണെന്നാണ് ഉടമകള്‍ പറയുന്നത്. പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ നാളെ ഗതാഗത മന്ത്രിയെ കാണുമെന്നാണ് സൂചന.


















