നിങ്ങൾക് പെൺകുട്ടികളോട് സംസാരിക്കാൻമടിയാണോ, നിങ്ങൾക് ജോലിക്കു പോകാൻ മടിയുണ്ടോ പ്രശ്നം ഇവനാണ് സോഷ്യൽ ഫോബിയ. അപരിചിതരോട് ഇടപെടാൻ ഭയം, ആശങ്കകൾ, ആളുകളെ അഭിമുഖീകരിക്കുമ്പോൾ ഉത്കണ്ഠ, വായിലെ വെള്ളം വറ്റൽ, നെഞ്ചിടിപ്പ്, കൈ വിറയൽ, അങ്ങനെ ധാരാളം ബുദ്ധിമുട്ടുകൾ. ഇത്തരക്കാർക് കല്യാണം ഒരു ബാലികേറാമല’ ആണ് ഇതിനെ സോഷ്യൽ ഫോബിയ’ അഥവാ ‘സോഷ്യൽ ആങ്സൈറ്റി’ സാമൂഹികമായ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അനാവശ്യമായ ഭയം എന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാം. തീവ്രമായ ഉത്കണ്ഠയുടെ ഗണത്തിൽപ്പെട്ട മാനസിക രോഗങ്ങളിൽ ഒന്നുമാത്രമാണ് ഇത്. ഇന്ത്യൻ സമൂഹത്തിൽ അഞ്ച് മുതൽ 10 ശതമാനത്തോളം പേരിൽ കണ്ടുവരുന്ന ഈ പ്രശ്നം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കാറുണ്ടെങ്കിലും ചികിത്സകരുടെ മുന്നിലെത്തുന്നത് അധികവും പുരുഷന്മാരാണ്. പൊതുവേ അധികം സംസാരിക്കാത്ത ഉൾവലിഞ്ഞ സ്വഭാവമുള്ളവരിലാണ് ഈ രോഗലക്ഷണങ്ങൾ തുടങ്ങുന്നത്. അധികം പേരിലും ഇത് കൗമാരത്തിൽ തന്നെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും15 നും 30 വയസ്സിനും ഇടയിൽ ഇതിൻറെ ലക്ഷണങ്ങൾ പ്രകടമാവാറുണ്ട്.



















