ഭക്ഷണത്തിന്റെ ചൂട് മാനസികാവസ്ഥയെ സ്വാധീനിക്കുന്നുണ്ടെന്ന് പഠനം.

ഭക്ഷണത്തിന്റെ ചൂട് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നുണ്ടെന്ന് പഠനം. ബ്രിട്ടിഷ് ജേണൽ ഓഫ് ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. ഏഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള 400 പേരിലാണ് പഠനം നടത്തിയത്. തണുത്ത ഭക്ഷണം കഴിച്ചവരിൽ ഉയർന്ന അളവിൽ ഉത്കണ്ഠ പ്രശ്നങ്ങളും ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളും പ്രകടമായിരുന്നുവെന്നും ഗവേഷകർ വ്യക്തമാക്കി. മാത്രമല്ല, ശൈത്യകാലത്ത് ചൂടോടെ ഭക്ഷണം കഴിക്കുന്നത് വിഷാദ ലക്ഷണങ്ങളും ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങളും കുറച്ചതായി കണ്ടെത്തി. രക്തയോട്ടം മോശമായവരിൽ തണുത്ത ഭക്ഷണപാനീയങ്ങളോടുള്ള സംവേദനക്ഷമത കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ചൂടുള്ള ഭക്ഷണങ്ങൾ ദഹനത്തെ പിന്തുണയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.