പോഷകങ്ങളുടെ ഒരു പവർഹൗസ് ആണ് നട്സ്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങി നിരവധി പോഷകങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം? മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എന്നാൽ ഓരോ തരം നട്സിനും അത് കഴിക്കാൻ പ്രത്യേക സമയക്രമം പാലിക്കേണ്ടത് ഉണ്ടെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഊർജ്ജ നില, ദഹനം, രക്തത്തിലെ പഞ്ചസാര, വിശപ്പ് എന്നിവയെ ബാധിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചാണ് ഈ സമയക്രമം നിശ്ചയിക്കേണ്ടത്. തലേന്ന് വെള്ളത്തിൽ കുതിർത്ത ബദാം രാവിലെ കഴിക്കുന്നതാണ് മികച്ചത്. ഇത് അവയിൽ അടങ്ങിയ വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെയും തലച്ചോറിന്റെ പ്രവർത്തനത്തെയും സഹായിക്കും.വാൽനട്ട് വൈകുന്നേരം കഴിക്കുന്നതാണ് നല്ലത്. കാരണം അതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയ്ക്കൊപ്പം ഒമേഗ -3 ഉം മെലറ്റോണിനും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ഉറക്കത്തിനും സഹായിക്കും.ഉച്ചകഴിഞ്ഞുള്ള സമയത്ത് പിസ്ത കഴിക്കുന്നതാണ് നല്ലത്. ഇത് ശരീരഭാരം കുറയ്ക്കൽ, കുടലിന്റെ ആരോഗ്യം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയെ സഹായിക്കും.ഭക്ഷണത്തിനൊപ്പം കശുവണ്ടി ചേർത്ത് കഴിക്കാം. ഇതിൽ അടങ്ങിയ സിങ്കും ഇരുമ്പും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ഊർജ്ജ നിലയും മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എന്നിരുന്നാലും ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപേ ഒരു ആരോഗ്യവിദഗ്ദ്ധന്റെ സേവനം തേടുന്നതാണ് ഉചിതം.






















