സന്ദർശന വിസയിൽ എത്തി ജോലി ചെയ്യുന്നതിന് രണ്ടു രാജ്യങ്ങൾക്കു മാത്രം അനുവാദം നൽകി അധികൃതർ

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ എത്തി ജോലി ചെയ്യുന്നതിന് രണ്ട് രാജ്യക്കാര്‍ക്ക് മാത്രമേ അനുമതി ഉള്ളുവെന്ന് അധികൃതര്‍. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമാനുസൃതം ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന അജീര്‍ പെര്‍മിറ്റ് ഇനി മുതല്‍ യെമന്‍, സിറിയന്‍ പൗരന്മാര്‍ക്ക് മാത്രമേ അനുവദിക്കൂ. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യെമനികളും സിറിയക്കാരും അല്ലാത്ത എല്ലാ വിദേശികളും അതത് സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് നിയമാനുസൃതം താമസിക്കുന്നവര്‍ ആയിരിക്കണം. തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്ന് അവരെ പുതിയ വിസയില്‍ റിക്രൂട്ട് ചെയ്യുന്നതിന് പകരം രാജ്യത്തെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ അധികമായുള്ള ജീവനക്കാരെ താത്കാലികമായി നല്‍കുന്നതിന് അജീര്‍ പദ്ധതിയിലൂടെ അനുവദിക്കുന്നു.

LEAVE A REPLY