കുട്ടികളുടെ കളിപ്പാട്ടങ്ങൾ അവരുടെ മാനസികാവസ്ഥയെ സ്വാധീനിക്കുമോ? ചില കളിപ്പാട്ടങ്ങൾ കുട്ടികളുടെ വൈജ്ഞാനിക വികാസത്തിന് ഉത്തമമാണെങ്കിലും, ചിലത് അവരെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കുട്ടിയുടെ വൈകാരിക, വൈജ്ഞാനിക, സാമൂഹിക വികാസത്തെ സ്വാധീനിക്കുന്ന ശക്തമായ ഉപകരണങ്ങളാണ് കളിപ്പാട്ടങ്ങൾ. കളിപ്പാട്ടങ്ങൾ കുട്ടികളെ എൻഗേജിങ് ആക്കുക മാത്രമല്ല. പ്രശ്നപരിഹാരം, ആശയവിനിമയം, സഹാനുഭൂതി എന്നിവ രൂപപ്പെടുത്തുന്നതിനുള്ള പഠന ഉപകരണങ്ങളായി വർത്തിക്കുന്നു. കളി കുട്ടിയുടെ രണ്ടാമത്തെ ഭാഷയായി പ്രവർത്തിക്കുന്നുവെന്നും, ഇത് അവരുടെ മനസ്സിനെയും ചുറ്റുമുള്ള ലോകത്തെയും പര്യവേക്ഷണം ചെയ്യാൻ സഹായിക്കുന്നുവെന്നും ആരോഗ്യവിദഗ്തർ വ്യക്തമാക്കുന്നു. വികാര നിയന്ത്രണം, ക്ഷമ, ആശയവിനിമയം, കൊടുക്കൽ വാങ്ങൽ സ്വഭാവം എന്നിവ മെച്ചപ്പെടുത്താൻ ഇന്ററാക്ടീവ് കളിപ്പാട്ടങ്ങൾ കുട്ടികളെ സഹായിക്കുന്നു. മാതാപിതാക്കൾ കളികളിൽ പങ്കുചേരുമ്പോൾ വൈകാരിക സുരക്ഷ ശക്തിപ്പെടുത്തുകയും ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ചില കളിപ്പാട്ടങ്ങൾ ആക്രമണത്തെ സാധാരണവൽക്കരിക്കുകയും സംഘർഷ പരിഹാരത്തെ വികലമാക്കുകയും ചെയ്യും. കളിത്തോക്കുകൾ, വാളുകൾ, മറ്റ് ആയുധങ്ങളെ പ്രതീകപ്പെടുത്തുന്ന കളിപ്പാട്ടങ്ങൾ എന്നിവ വീടുകളിലും ജന്മദിന സമ്മാനങ്ങളിലും സാധാരണമാണ്. ഇവ പലപ്പോഴും കുട്ടികൾ കളിക്കുന്നതാണ് എന്ന് പറഞ്ഞ് തള്ളിക്കളയാറുണ്ട്. എന്നാൽ ഈ വസ്തുക്കൾ അക്രമാസക്തമായ പെരുമാറ്റത്തിന് കാരണമാകുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു



















