പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ അസാധു നോട്ടുകള്‍ മാറ്റിവാങ്ങാം

ന്യൂഡല്‍ഹി : രാജ്യത്ത് അസാധുവാക്കപ്പെട്ട പഴയനോട്ടുകള്‍ ആര്‍ബിഐ വഴി മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30 വരെ സമയപരിധി അനുവദിച്ചു. വിദേശത്തു നിന്നെത്തുന്ന പ്രവാസികള്‍ക്ക് പരമാവധി 25,000 രൂപ വരെയുള്ള പഴയനോട്ടുകള്‍ ജൂണ്‍ 30 വരെ മാറ്റാമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലാണ് ഉള്ളത്.

ഇതിനായി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ മുമ്പാകെ കൈവശമുള്ള കറന്‍സിയുടെ വിവരങ്ങള്‍ നല്‍കണം. കസ്റ്റംസ് വകുപ്പ് ഇതിനായി പ്രത്യേക ഡിക്ലറേഷന്‍ ഫോറം തയ്യാറാക്കും. തെറ്റായ ഡിക്ലറേഷന്‍ നല്‍കുന്നവരില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കും.

വിദേശവിനിമയ ചട്ടപ്രകാരം ഒരാള്‍ക്കു നാട്ടിലേക്കു കൊണ്ടുവരാന്‍ കഴിയുന്നത് 25,000 രൂപ മാത്രമാണ്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്
പരിധി നിശ്ചയിച്ചിരിക്കുന്നത്.

വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൈവശമുള്ള പഴയ നോട്ടുകള്‍ മാര്‍ച്ച് 31 വരെ ആര്‍ബിഐയില്‍ നിന്നു മാറ്റാനാണ് അനുമതിയുള്ളത്. എന്നാല്‍, പ്രവാസികള്‍ക്കു നാട്ടിലെത്തി നോട്ടുമാറാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഈ ഇളവ്.

LEAVE A REPLY