ചായ ചൂടാക്കി കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല

ചായ ഇടക്കിടെ ചൂടാക്കികുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനം. ജേണൽ ഓഫ് ഫുഡ് സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് 5 തരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പഠനത്തിൽ പറയുന്നത്. ചായ വീണ്ടും ചൂടാക്കുമ്പോൾ അതിലെ ടാനിനുകളുടെ സാന്ദ്രത വർദ്ധിക്കുകയും. അസിഡിറ്റി വർധ്ധിപ്പികുകയും ചെയ്യുന്നു. ഈ ടാനിനുകൾ ശരീരത്തിലെ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും,.ദഹനവ്യവസ്ഥയിൽ അസ്വസ്ഥത, ദഹനക്കേട്, പോഷകാഹാരക്കുറവ്, മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നതായി പഠനത്തിൽ പറയുന്നു, ചായ ഉണ്ടാക്കിയ ശേഷം ആദ്യത്തെ 15 മിനിറ്റിനുള്ളിൽ വീണ്ടും ചൂടാക്കുന്നതിൽ വലിയ ദോഷമില്ല. വീണ്ടും ചൂടാക്കേണ്ട സാഹചര്യം ഒഴിവാക്കാനായി, നിങ്ങൾക്ക് ആവശ്യമുള്ള അളവിൽ മാത്രം ചായ ഉണ്ടാക്കുക. ഉണ്ടാക്കിയ ചായ പാത്രങ്ങളിലോ, തെർമോസുകളിലോ, ഇൻസുലേറ്റഡ് ഫ്ലാസ്‌കുകളിലോ ഒഴിക്കുക. ഇവ ചായയെ കുറഞ്ഞത് ഏതാനും മണിക്കൂറുകൾ ചൂടോടെ നിലനിർത്താൻ സഹായിക്കും.വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കാനാവില്ലെങ്കിൽ, അത് സ്റ്റൗവിൽ വെച്ച് വളരെ സൗമ്യമായി മാത്രം ചൂടാക്കാൻ ശ്രദ്ധിക്കുക. ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചായയുടെ ഗുണനിലവാരം നിലനിർത്താനും ബാക്ടീരിയൽ പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ ഒർമ്മിപ്പിക്കുന്നു.