മൂത്രനാളിയിൽ ഇലക്ട്രിക്ക് വയർ കുത്തിക്കയറ്റിയ യുവാവ് ആശുപത്രിയിൽ

മൂത്രനാളിയിൽ ഇലക്ട്രിക്ക് വയർ കുത്തിക്കയറ്റിയ ഇരുപത്തഞ്ചുകാരൻ ആശുപത്രിയിൽ, വളരെ വിചിത്രമായ ഒരു വാർത്തയാണ് തിരുവനന്തപുരത്തുനിന്ന് പുറത്തുവരുന്നത്. മൂത്രനാളിയിൽ മൂന്നു മീറ്ററോളം നീളമുള്ള ഇലക്ട്രിക്ക് ഇൻസുലേഷൻ വയർ കുത്തിക്കയറ്റിയ ഇരുപത്തഞ്ചുകാരൻ ആശുപത്രിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രീയയ്ക്ക് ഒടുവിലാണ് ഇൻസുലേഷൻ വയർ പുറത്തെടുത്ത് യുവാവിന്റെ ജീവൻ രക്ഷിക്കാനായത്. ഇലക്ട്രിക് വയർ യുവാവ് സ്വയം കുത്തിക്കയറ്റുകയായിരുന്നു. അപൂർവ്വ ശസ്ത്രക്രീയയ്ക്ക് ഒടുവിൽ പല കഷണങ്ങളായി മുറിച്ചാണ് യുറോളജി വിഭാഗം ഇലക്ട്രിക് വയർ പുറത്തെടുത്തത്. എന്തിനാണ് ഇയാൾ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് വ്യക്തമല്ല. യുവാവിന്റെ ജീവൻ രക്ഷിച്ച ആരോഗ്യ പ്രവർത്തകരെ മന്ത്രി വീണാ ജോർജ്ജ് അഭിനന്ദിച്ചു.