കാലിന് പരിക്കേറ്റ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയ തമിഴ് സിനിമാതാരം അജിത് കുമാര്‍ ആശുപത്രിവിട്ടു. സാരമായ പരിക്ക് മാത്രമേ ഉള്ളുവെന്നാണ് സൂചന. തിങ്കളാഴ്ച ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് താരം പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍ മടങ്ങി എത്തിയതിന് പിന്നാലെ ചികിത്സ തേടുകയായിരുന്നു. താരത്തിന് ഏതാനം ആഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.



















