കൊല്ലം: ഓട്ടോറിക്ഷയില്‍ കയറിയ കമിതാക്കളുടെ സ്‌നേഹപ്രകടനം അതിരു വിട്ടതോടെ ക്ഷമ നശിച്ച ഡ്രൈവര്‍ തിരിഞ്ഞു നോക്കിയതോടെ നിയന്ത്രണംവിട്ട വാഹനം എതിരെ വരികയായിരുന്ന കാറില്‍ ഇടിച്ചു. ശാസ്താംകോട്ട തുവയൂര്‍ ഭാഗത്തുവച്ചായിരുന്നു അപകടം.
ഓട്ടോറിക്ഷയില്‍ കയറിയ കമിതാക്കള്‍ പിന്‍സീറ്റിലിരുന്ന് അതിരുവിട്ട് പ്രണയിച്ചതോടെ താന്‍ തിരിഞ്ഞു നോക്കിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.



















