തലൈവിക്ക് പിന്‍ഗാമി തലയോ? ഷൂട്ടിംഗ് റദ്ദാക്കി അജിത് ചെന്നെെയിലെത്തി

തമിഴ്മക്കള്‍ക്കളെ പോറ്റാന്‍ പുരട്ചി തലൈവി ജയലളിത ഇനിയില്ല. ജയലളിതയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ചൂടുപിടിക്കുന്നത്. അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ സൂപ്പര്‍താരം അജിത്ത് ഷൂട്ടിംഗ് റദ്ദാക്കി ചെന്നൈയിലെത്തി. ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് റദ്ദാക്കിയാണ് അജിത് എത്തിയിരിക്കുന്നത്.

മറീനബീച്ചില്‍ ജയലളിതയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് അജിത്ത് ഭാര്യ ശാലിനിക്കൊപ്പമെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. അജിത്തിന്റെ പെട്ടെന്നുള്ള വരവ് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

സെപ്തംബര്‍ 22 ന് ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം അവിടെ എത്തി തലൈവിയെ കണ്ടത് തമിഴകത്ത് തല എന്ന് അറിയപ്പെടുന്ന അജിത്തായിരുന്നു. ജയലളിതയ്ക്ക് താന്‍ മകനെ പോലെയാണെന്ന് അജിത്ത് പലപ്പോഴും പറഞ്ഞിരുന്നു.

തന്റെ പിന്‍ഗാമിയായി അജിത്തിനെ തലൈവി കണ്ടിരുന്നുവെന്നുമുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY