വായ്പ്പുണ്ണിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടത്

EK6FF5 Close up Children with aphtha on lip

കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ കാണപ്പെടുന്ന ഒന്നാണ് വായ്പ്പുണ്ണ്. ചുണ്ടിലും നാവിലുമുണ്ടാകുന്ന വ്രണങ്ങൾ, വിറ്റാമിനുകളുടെ കുറവ്, പ്രതിരോധശേഷിക്കുറവ്, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് തുടങ്ങിയവയാണ് വായ്പ്പുണ്ണിന് കാരണമാകുന്നത്തെന്നാണ് ആരോാഗ്യ വിദഗ്ധർ പറയുന്നത്. ദന്തശുചിത്വം നന്നായി പാലിക്കുക പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങൾ ഫ്ളോസ് അഥവാ പല്ലിട ശുചീകരണ ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യുക മൃദുവായ നാരുകൾ അടങ്ങിയ ബ്രഷ് ഉപയോഗിക്കുക , സമീകൃതമായ പോഷകസമ്പുഷ്ടമായ ആഹാരം ശീലമാക്കുക, നീർവീക്കം ഉണ്ടാകുന്ന മറ്റ് ഉദാരപ്രശ്നങ്ങൾ, പ്രമേഹം പോലുള്ള രോഗങ്ങൾ തുടങ്ങിയവ യഥാസമയം ചികിത്സിച്ച് നിയന്ത്രിച്ച് നിർത്തുക. തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്നതിലൂടെ വായ്പ്പുണ്ണ് ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.