അമിതമായി സ്വപ്‌നം കാണുന്നത് അത്ര നല്ലതല്ല

ഉറക്കത്തിനിടെയുള്ള സ്വപ്ന കാഴ്ച അമിതമാകുന്നത് മാനസികാരോഗ്യം തകരാറിലാക്കുമെന്ന് ആരോഗ്യവിദഗ്തർ. മാത്രമല്ല, അമിതമായി സ്വപ്നം കാണുന്നത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കുകയും പകലുമുഴുവൻ ക്ഷീണം തോന്നുകയും ചെയ്യും. അമിതമായി സ്വപ്നം കാണുന്നതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്. ഉയർന്ന തോതിലുള്ള മാനസിക സമ്മർദ്ദം ഇതിലെ ഒരു പ്രധന കാരണമാണ്. അമിത ഉത്കണ്ഠ ഉള്ളവർ പേടിസ്വപ്നങ്ങൾ കാണുന്നത് പതിവാണ്. ജീവിതശൈലിയിലെ മാറ്റങ്ങളും സ്വപ്നം കാണലിനെ സ്വാധീനിക്കാറുണ്ട്. പോഷകക്കുറവ്, ഉറക്കരീതിയിലെ മാറ്റം, അമിതമായ കഫീൻ ഉപയോഗം, ഉറങ്ങുന്നതിന് മുമ്പുള്ള മദ്യപാനം എന്നിവ ഉറക്കം താറുമാറാകാനും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും. കൂടാതെ മുൻപ് നേരിട്ട മാനസിക ആഘാതങ്ങളും വൈകാരിക പ്രശ്നങ്ങളുമൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ സ്വപ്നത്തിൽ പ്രതിഫലിച്ചേക്കാം.അടിച്ചമർത്തപ്പെട്ട വികാരങ്ങൾ ഉറങ്ങുമ്പോൾ ഉപബോധ മനസ് പുറത്തെടുക്കും. ഇത് നല്ല ഉറക്കം ലഭിക്കാതിരിക്കാൻ കാരണമാകും. ശ്വസന വ്യായാമങ്ങൾ, യോ?ഗ, മെഡിറ്റേഷൻ,സന്തുലിതമായ ഭക്ഷണക്രമം, കൃത്യസമയത്ത് ഉറങ്ങുകുക, തുടങ്ങിയ കാര്യങ്ങൾ പിന്തുടരുന്നത്തിലൂടെ അമിതമായി സ്വപ്നം കാണുന്നത് കുറയ്ക്കുകയും, നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യും.