കുവൈത്തിൽ ദേശീയ തൊഴിൽ റജിസ്റ്ററിലെ 3, 5 വിഭാഗത്തിലുള്ളവരുടെ വർക്ക് പെർമിറ്റ് സ്വമേധയാ പുതുക്കും

കുവൈറ്റ് സിറ്റി: കുവൈത്തിൽ ദേശീയ തൊഴിൽ റജിസ്റ്ററിലെ 3, 5 വിഭാഗത്തിലുള്ളവരുടെ വർക്ക് പെർമിറ്റ് സ്വമേധയാ പുതുക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രത്യേക അനുമതിയോടെ ജോലി ചെയ്യുന്ന 15 മുതൽ 18 വയസുവരെയുള്ളവരുടെയും മനുഷ്യാവകാശ സംഘടനകളിൽ ജോലി ചെയ്യുന്നവരുടെയും വർക്ക് പെർമിറ്റാണ് സ്വമേധയാ പുതുക്കുന്നത്. ഇതിനായി ബന്ധപ്പെട്ട കാര്യാലയങ്ങൾ സന്ദർശിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY