സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശിയായ പത്തുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌കജ്വര രോഗവ്യാപനത്തില്‍ മാറ്റം സംഭവിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ ഗവേഷകര്‍ വിലയിരുത്തിയിരുന്നു. മുമ്പ് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതിലൂടെ അമീബ മൂക്കിലൂടെ തലച്ചോറില്‍ എത്തുന്നതായാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാത്തവരിലും രോഗം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. പിന്നീട് നടത്തിയ പുതിയ പരിശോധനകളില്‍ മുറിവുകളിലൂടെയും രോഗബാധ ഉണ്ടകാമെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്.





















