സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമായി പ്രധാനമായി ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് പി.സി.ഒ.എസ് അഥവാ പോളിസിറ്റിക് ഓവറി സിന്‍ഡ്രോം. ലോകമെമ്പാടും 6 മുതല്‍ 26 ശതമാനം സ്ത്രീകളിലും ഇന്ത്യയില്‍ 3.7 മുതല്‍ 22.5 ശതമാനം സ്ത്രീകളിലും പി.സി.ഒ.എസ് കാണപ്പെടുന്നു. പല ഘടകങ്ങളെയും രോഗകാരണമായി വിലയിരുത്തുന്നതിനൊപ്പം വര്‍ധിക്കുന്ന മലിനീകരണം പി.സി.ഒ.എസ്സിന് ഒരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. മലിനീകരണ വസ്തുക്കളുമായുള്ള സമ്പര്‍ക്കം ആര്‍ത്തവ ചക്രത്തെ ബാധിക്കുന്നു. മൈക്രോ പ്ലാസ്റ്റിക്കുകള്‍, കാര്‍ബണ്‍, ലോഹ ഓക്‌സൈഡുകള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം എന്നിവ ഇതില്‍ പ്രധാന വെല്ലുവിളികളാണ്. ഇന്ത്യയില്‍ വളരുന്ന വ്യവസായ വല്‍ക്കരണവും നഗര വല്‍ക്കരണവും ഇത്തരം സമ്പര്‍ക്കത്തിന് ഒരു പ്രധാന കാരണമാണ്. പി.സി.ഒ.എസ്സിന് എതിരെ മെഡിറ്റേഷന്‍ പിന്തുടരുന്ന ഏതൊരാളും ഇനിമുതല്‍ മലിനമായ പരിസരത്തോട് അകലം പാലിക്കണമെന്ന് ഗവേഷര്‍ ഓര്‍മിപ്പിക്കുന്നു.



















