ഭര്‍ഭധാരണത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് സണ്ണി ലിയോണ്‍

വന്ധ്യതാ ചികിത്സ, വാടക ഗര്‍ഭധാരണം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെ കുറിച്ച് വെളിപ്പെടുത്തി സണ്ണി ലിയോണ്‍. 2011ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. പലതവണ ഐവിഎഫിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് ഒരു കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 2017ല്‍ ദത്തെടുത്തു. അടുത്ത വര്‍ഷം വാടക ഗര്‍ഭധാരണത്തിലൂടെ സണ്ണി ലിയോണിന് രണ്ട് ഇരട്ട കുട്ടികളും ജനിച്ചു. വാടക ഗര്‍ഭധാരണത്തിനായി പണം ചിലവഴിച്ചതായും, ഗര്‍ഭധാരണം നടത്തിയ യുവതിക്കും പങ്കാളിക്കും എല്ലാ ആഴ്ചയും പണം നല്‍കിയതിനുമപ്പുറം വീട് വച്ച് നല്‍കിയതായും താരം വെളിപ്പെടുത്തി.