പ്രമേഹ രോഗികള്‍ക്ക് കേരളത്തില്‍നിന്ന് ഒരു മാതൃകാ ഭക്ഷണക്കൂട്ട്. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കേളേജ് പാത്തോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും കേരള ആരോഗ്യ സര്‍വ്വകലാശാല ജനിതക വിഭാഗം അധ്യാപകനുമായ ഡോ. പി.എസ് വാസുദേവന്‍, തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ് ഗവേഷണ വിഭാഗം തലവന്‍ ഡോ. ഡി.എം വാസുദേവന്‍ എന്നിവരാണ് ഗവേഷണത്തിന് പിന്നില്‍. കുത്തരിയും ആട്ടയും പയറുമാണ് പ്രധാന ഊര്‍ജ്ജ വിഭവങ്ങള്‍. എള്ളെണ്ണ, തവിടെണ്ണ, വെളിച്ചെണ്ണ എന്നിവ പ്രത്യേക അനുപാതത്തില്‍ ഉള്‍പ്പെടുത്തി കൊഴുപ്പിന്റെ അനുപാതം സമീകരിച്ചാണ് ഭക്ഷണം ഒരുക്കിയിരിക്കുന്നത്. കുമ്പളങ്ങ, മുരിങ്ങയില, പേരയ്ക്ക, നെല്ലിക്ക എന്നിവയാണ് ആഹാരക്കൂട്ടിലെ പ്രധാന പച്ചക്കറി ഇനങ്ങള്‍. പുതിയ ഭക്ഷണക്കൂട്ട് ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും. കാലിഫോര്‍ണിയയില്‍ നിന്നുള്ള ക്യൂരിയന്സ് മെഡിക്കല്‍ സയന്‍സ് ജേണലില്‍ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.



















