വൈറ്റമിൻ ഡി ലഭിക്കാൻ ഏതു സമയത്ത് വെയിൽ കൊള്ളണം?

വൈറ്റമിൻ ഡി ലഭിക്കാൻ ഏതു സമയത്ത് വെയിൽ കൊള്ളണം?
വൈറ്റമിൻ ഡി,കേവലം എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന വൈറ്റമിന്‍ മാത്രമല്ല. മറിച്ച് രോഗപ്രതിരോധശക്തിയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്ന ഒരു പോഷകം കൂടിയാണിത്. യുവി രശ്മികൾ ലഭിച്ചാൽ മാത്രമേ ശരീരത്തിന് വൈറ്റമിൻ ഡി ഉൽപാദിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഈ അൾട്രാവയലറ്റ് വികിരണങ്ങൾ ഏറ്റവും ശക്തമായിരിക്കുന്ന സമയം രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ്എന്ന് വിദക്തർ പറയുന്നു. അതിരാവിലെയും വൈകുന്നേരവും വളരെ വൈകിയും സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യകരമാണ്. രക്തസമ്മർദം നിയന്ത്രിക്കാനും ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും എല്ലാം ഈ വൈറ്റമിൻ സഹായിക്കും. വൈറ്റമിൻ ഡി ലഭിക്കാൻ സപ്ലിമെന്റുകൾ കഴിക്കുന്നവരുണ്ടാകാം. എന്നാൽ സൂര്യപ്രകാശത്തിലൂടെ മാത്രമാണ് സ്വാഭാവികമായി വൈറ്റമിൻ ഡി ലഭിക്കുന്നത് എന്നും പറയുന്നു.