കാന്‍സര്‍ ചികിത്സയുടെ അനുഭവം പങ്കുവെച്ച് മണിയന്‍പിള്ള രാജു

കാന്‍സര്‍ ചികിത്സാ ദിനങ്ങളുടെ അനുഭവം പങ്കുവെച്ച് നടന്‍ മണിയന്‍പിള്ള രാജു. ചെവി വേദനയിലൂടെ ആയിരുന്നു രോഗത്തിന്റെ തുടക്കമെന്നും, പിന്നീട് എം.ആര്‍.ഐ സ്‌കാനിങ്ങിലാണ് രോഗം സ്ഥിരീകരിച്ചതെന്നും താരം പറയുന്നു. തുടര്‍ച്ചയായി അഞ്ച് കീമോ തെറാപ്പിയും 30 റേഡിയേഷനും ചെയ്തു. 82 കിലോ ഭാരത്തില്‍ നിന്നും 16 കിലോ കുറച്ചു. സര്‍ജറി ചെയ്തതുകൊണ്ടുതന്നെ ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടായിരുന്നു എന്നും മണിയന്‍പിള്ള രാജു പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.