ഫാറ്റി ലിവര്‍ മദ്യപിക്കുന്നവർക്ക് മാത്രം വരുന്നതാണോ. മദ്യപാനം ഇതിനൊരു കാരണമായി പറയുമ്പോഴും മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍ കേസുകള്‍ വര്‍ധിക്കുകയാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്. ഈ രോഗാവസ്ഥയ്ക്ക് പല കാരണങ്ങളുണ്ട്. വയറില്‍ കൊഴുപ്പ് അടിയുന്നതിനാലുള്ള പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവ ഫാറ്റി ലിവറിന് കാരണമാകാം. മധുര പാനീയങ്ങള്‍, പൂരിത കൊഴുപ്പുകള്‍, ധാരാളം മൃഗ പ്രോട്ടീന്‍ തുടങ്ങിയവ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. പകരം ധാന്യങ്ങള്‍, നട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ സസ്യാഹാരങ്ങള്‍ കഴിക്കുന്നത് കരളിനെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഹൈപ്പോതൈറോയിഡിസം, പി.സി.ഒ.എസ്, മറ്റ് എന്‍ഡോക്രൈന്‍ തകരാറുകളും നോന്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിലേയ്ക്ക് നയിക്കാം. കൃതൃമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകളിലൂടെ രോഗസാധ്യത മുന്‍കൂട്ടി കണ്ടെത്തി ചികിത്സ ആരംഭിക്കുക എന്നതാണ് ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. ഇതിനായി ഒരു വിദഗ്ധ ഡോക്ടറുടെ സേവനം തേടുക.




















