കുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ പത്ത് പ്രവാസികള്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതായും മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെടുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പലര്‍ക്കും കാഴ്ച നഷ്ടമായതായും, കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായതായുമാണ് റിപ്പോര്‍ട്ട്. ജീവന്‍ നഷ്ടമായ പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. ജലീബ് ബ്ലോക് ഫ്‌ളോറിലെ അനധികൃത മദ്യനിര്‍മാണ ശാലയില്‍ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വിഷബാധയേറ്റത് മദ്യത്തില്‍ നിന്നാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.


















