ഒരു സ്പൂൺ മയോണൈസ് മതി, ഹൃദയം തകരാറിലാവാൻ എന്ന് വിദക്തർ. ഒരു ടേബിൾസ്പൂൺ മയോണൈസിൽ എട്ട് ഗ്രാം കൊഴുപ്പാണ്. രുചിയും ഇഷ്ടവും കൊണ്ട് മയോണൈസ് കഴിക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരമാണോ എന്ന് ചിന്തിക്കാൻ സമയം കിട്ടാറില്ല. എന്നാൽ കുറഞ്ഞ അളവിൽ മയോണെെസ് കഴിച്ചാൽ പോലും ഗുരുതര ആരോഗ്യപ്രശ്നമുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ന്യൂട്രിഷ്ണിസ്റ്റായ അമിത ഗാദ്രേ വ്യക്തമാക്കുന്നത് മയോണൈസ് കഴിക്കുമ്പോൾ ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട കൊഴുപ്പിനേക്കാൾ അധികമാണ് ലഭിക്കുന്നത്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഒട്ടും മികച്ചതല്ല. സസ്യ എണ്ണ, മുട്ടയുടെ മഞ്ഞക്കരു, നാരങ്ങാനീര്, വിനാഗിരി എന്നിവയാണ് മയോണൈസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഇതിൽ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയ സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിച്ച കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ ബാക്ടീരിയകളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദക്തർ പറയുന്നു. മാത്രമല്ല ഒരുപാട് സമയം തുറന്നുവച്ചതിന് ശേഷം മയോണൈസ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. വായുവിൽ തുറന്ന് ഇരിക്കുന്തോറും ഇതിൽ ബാക്ടീരിയ പെരുകുന്നു. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയവയ്‌ക്ക് കാരണമാകും. രക്തസമ്മർദ്ദം വർധിക്കാനും ഹൃദയാരോഗ്യത്തെ തകരാറിലാക്കാനും വരെ സാധ്യതയുണ്ട്.



















