കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ ചികിത്സയിലുള്ളത് 40 ഇന്ത്യക്കാരെന്ന് ഇന്ത്യന്‍ എംബസി. ജീവന്‍ നഷ്ടമായവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വിശദവിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. മലയാളികളും ദുരന്തത്തിന് ഇരയായവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതുവരെ 13പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആകെ 63 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 31പേര്‍ വെന്റിലേറ്ററിലാണ്. 21പേര്‍ക്കെങ്കിലും കാഴ്ച ശക്തി നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തവുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇനിയും പുറത്തുവരാനുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ നിന്ന് വിവരങ്ങള്‍ അറിയുവാന്‍ +965 6550158 എന്ന നമ്പരില്‍ ബന്ധപ്പെടുക.



















