കഴുത്തില്‍ പെര്‍ഫ്യം ഉപയോഗിക്കുന്നവര്‍ അറിയാന്‍

Fragrance spray. Man and perfume. Applying cologne. Scent water. Skin care, beauty product and male cosmetics concept. Holding elegant smell bottle in hand. Dark blue background. Young gentleman.

കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്തര്‍. പല കൃത്രിമ പെര്‍ഫ്യൂമുകളിലും താലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് നിങ്ങളുടെ സ്വാഭാവിക ഹോര്‍മോണുകളെ അനുകരിക്കാനോ തടസ്സപ്പെടുത്താനോ കഴിയും. ചര്‍മത്തിലെ ലോലമായ ഭാഗങ്ങളില്‍ ഇത് പതിവായി ഉപയോഗിക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നതായി ആരോഗ്യവിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിക്ക് മുകളില്‍ നേരിട്ട് പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുന്നത് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തടസ്സപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതുമാത്രമല്ല താലേറ്റുകളും മറ്റ് കൃത്രിമ രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ഭാവമാറ്റം, ക്ഷീണം, ശരീരഭാരം കൂടുക എന്നിവയ്ക്ക് കാരണമായേക്കാം. കൂടാതെ പെര്‍ഫ്യൂമുകള്‍ കഴുത്തിലെ ലോലമായ ചര്‍മ്മത്തില്‍ തിണര്‍പ്പ്, ചുവപ്പ്, കറുത്ത പാടുകള്‍ എന്നിവയ്ക്ക് കാരണമായേക്കാം. ഇതിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം അലര്‍ജിക്കും ദീര്‍ഘകാല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നു.