ബി പി കൂടുതാലാണോ എങ്കിൽ ഈ ഭക്ഷണങ്ങൾ ഡൈറ്റിൽ ഉൾപ്പെടുത്തി നോകൂ..

ബി പി കൂടുതാലാണോ എങ്കിൽ ഈ ഭക്ഷണങ്ങൾ ഡൈറ്റിൽ ഉൾപ്പെടുത്തി നോകൂ… ചീരയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും. ബീറ്റ്റൂട്ട് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉള്ളത്. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. ക്യാരറ്റ് ആണ് അടുത്തത് പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ബീറ്റാ കരോട്ടിൻ, ഫൈബർ തുടങ്ങിയവയും അദാനിയിട്ടുണ്ട്. അതിനാൽ ക്യാരറ്റ് ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വെളുത്തുള്ളിയാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും. അടുത്തത് തക്കാളി. 100 ഗ്രാം തക്കാളിയിൽ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ ലൈക്കോപിനും ഉണ്ട്. അതിനാൽ ഇവ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

LEAVE A REPLY