സജീവ് കെ. മേനോന്‍ ഇന്തോ-അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കേരള ചെയര്‍മാന്‍

കൊച്ചി: 2019-2020 പ്രവര്‍ത്തന വര്‍ഷത്തെ ഇന്തോ-അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് (ഐ.എ.സി.സി) കേരളയുടെ ചെയര്‍മാനായി സജീവ് കെ. മേനോന്‍ (മാനേജിങ് ഡയറക്ടര്‍, നീറ്റാ ജെലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്) ചുമതലയേറ്റു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് അമ്പരീഷ് യു. സറഫ് (ഡയറക്ടര്‍, സറഫ് ട്രേഡിംഗ് കോര്‍പ്പറേഷന്‍), റിയാസ് യു.സി (മാനേജിങ് ഡയറക്ടര്‍, സ്‌പൈസ്‌ലാന്റ് ഹോളിഡേയ്‌സ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഐസക് അലക്‌സാണ്ടര്‍, ശംഭു നമ്പൂതിരി, എബ്രഹാം ജോര്‍ജ്ജ്, ഡോ. വിജു ജേക്കബ്, ഡോ. ശാന്തകുമാര്‍ കെ, അനില്‍ എം. കണ്ണാട്ട് , സത്യനാരായണന്‍, കോശി പി. ജോര്‍ജ്ജ്, തോമസ് ജോണ്‍, കെ. ആനന്ദ്, ബിനീഷ് സുകുമാര്‍ എന്നിവരാണ് മറ്റ് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍.

LEAVE A REPLY