ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 118 പിടിയില്‍

ദോഹ: ഖത്തറില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 118 പേര്‍ക്കെതിരെ നടപടി. ഇവരെ പിടികൂടി പ്രോസിക്യൂഷന് കൈമാറി.

പൊതുയിടങ്ങളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് നിയമം ലംഘിച്ച് നടപടി നേരിട്ടത്. അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരേ കുടുംബത്തില്‍നിന്നുള്ളവര്‍ ഒഴികെ പരമാവധി നാല് പേര്‍ക്ക് മാത്രമാണ് യാത്രാ അനുമതി ഉള്ളത്.

LEAVE A REPLY