തൊണ്ടയിൽ നിന്നും ദുർഗന്ധത്തോടെ അരിമണി പോലെ എന്തെകിലും തികട്ടി വരുന്ന അവസ്ഥ ഉണ്ടാകാറുണ്ടോ? ഇവ പൊതുവേ ടോൺസിൽ സ്‌റ്റോണുകൾ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ തൊണ്ടക്കുഴിയുടെ ഇരു വശങ്ങളിലുമായി കാണുന്ന ഒന്നാണ് ടോൺസിലുകൾ. ശരീരത്തിലെ പ്രധാനപ്പെട്ട പ്രതിരോധ ആയുധമാണിത്. ഇവയിൽ ഇൻഫെക്ഷനുകളുണ്ടാകുമ്പോൾ ചെറിയ അറകൾ ഇവിടെ രൂപപ്പെടുന്നതായും നമ്മുടെ ഭക്ഷണവും മറ്റ് അവശിഷ്ടങ്ങളുമല്ലൊം ഇതിനുളളിൽ പറ്റിപ്പിടിച്ച് ഇത് ടോൺസിൽ സ്‌റ്റോണുകൾ ആയി മാറുമെന്ന് വിദക്തർ പറയുന്നു. ഇതിന് പ്രധാന കാരണങൾ ടോൺസിൽ ഇൻഫെക്ഷൻ, വായിലെ വൃത്തിയില്ലാത്ത അവസ്ഥ , എന്നിവയാണ് എന്നും വിദക്തർ പറയുന്നു. മാത്രമല്ല ടോൺസിലുകൾ വലിപ്പം വയ്ക്കുമ്പോഴും ഇതുണ്ടാകാൻ സാധ്യത ഏറെയാണ്. പുകവലിയുള്ളവർക്കും , ചെവി ഇൻഫെക്ഷനുള്ളവർക്കും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാം. എന്നാൽ രാത്രിയിൽ പല്ലു തേയ്ക്കുന്നതിലൂടെയും, ചെറു ചൂടോടെ ഉപ്പു വെള്ളം കൊള്ളുന്നതുമെല്ലാം ഇവ ഇളകിപ്പോകാൻ ഒരുപരിധിവരെ സഹായിക്കുമെന്നു ആരോഗ്യ വിദക്തർ പറയുന്നു.




















