കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഇനിയൊരു കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോക ക്ഷയരോഗദിനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് രോഗമുള്ളവര്‍ക്ക് കൊവിഡ് വരാന്‍ സാധ്യത കൂടുലാണ്, പുതിയ കൊവിഡ് വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണ്. നിലവില്‍ ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ല, എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും കൂടുതല്‍ ശ്രദ്ധിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. 2025 ഓടെ കേരളത്തില്‍ നിന്നും ക്ഷയ രോഗത്തെ നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY