ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണില്‍ എത്തിച്ച അരിയില്‍ അലൂമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം

കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനിയായ അലൂമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം കണ്ടെത്തി. വിഷാംശം അടങ്ങിയ അരി ലോറിയില്‍ നിന്നിറക്കുന്നതിനിടെ അഞ്ച് തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനലാണ് വിഷാംശം കണ്ടെത്തിയത്.

അലുമിനിയം ഫോസ്ഫേറ്റിന്റെ കവര്‍ പൊട്ടിച്ച് അരിച്ചാക്കുകള്‍ക്കിടയില്‍ ഇട്ട നിലയിലായിരുന്നു കണ്ടെത്തിയത്. അരിയിലും കീടനാശിനി കലര്‍ന്നിട്ടുണ്ടാകാമെന്നാണ് നിഗമനം. അരിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ഉടനെ തന്നെ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY