എറണാകുളം ജില്ലയിലെ രായമംഗലം ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു

എറണാകുളം: രണ്ടാം നവകേരളം കര്‍മ്മപദ്ധതി ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ രായമംഗലം ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിനു മുന്നോടിയായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കാൻ ശക്തമായ തുടർ നടപടികളും അധികൃതർ ആവിഷ്കരിച്ചിട്ടുണ്ട്. നിലവിൽ മാലിന്യങ്ങള്‍ നിയമവിരുദ്ധമായി നിക്ഷേപിക്കുകയോ, വലിച്ചെറിയുകയോ ചെയ്യുന്നവർക്കെതിരെ പഞ്ചായത്ത്‌ നടപടികൾ സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഹരിത കർമ്മസേന സജീവമായി പ്രവർത്തിച്ചു വരുന്നതായും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY