ശരീരം അനങ്ങാതെതന്നെ വ്യായാമത്തിന്റെ മുഴുവൻ ഗുണങ്ങളും ശരീരത്തിന് കിട്ടുകയാണെങ്കിലോ? മരുന്നുമായി ഗവേഷകർ

ശരീരം അനങ്ങാതെതന്നെ വ്യായാമത്തിന്റെ മുഴുവന്‍ ഗുണങ്ങളും ശരീരത്തിന് കിട്ടുകയാണെങ്കിലോ? അല്‍പ്പം മടിയുള്ള ഏതൊരാള്‍ക്കും കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്ന ഈ വാര്‍ത്ത യാഥാര്‍ത്ഥ്യമാവുകയാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ജനറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഇതിനായുള്ള മരുന്ന് വികസിപ്പിച്ചത്. എസ്.എല്‍.യു-പിപി-332 എന്ന ഈ മരുന്ന് എലികളില്‍ വിജയകരമായി പരീക്ഷിച്ചു. അമിത വണ്ണവും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഈ മരുന്നിലൂടെ പരിഹരിക്കാനാവുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

LEAVE A REPLY