സംസ്ഥാനത്ത് മഴ പെയ്യാൻ സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കന്‍ ജില്ലകൾ ഒഴികെയുള്ള ഇടങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ വേനല്‍മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കനത്ത ചൂടിന് ആശ്വാസമായി പാലക്കാട് നെല്ലിയാമ്പതിയ്ക്ക് സമീപം പോത്തുണ്ടിയില്‍ നേരിയ ചാറ്റല്‍ മഴ ലഭിച്ചിരുന്നു. വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡും കണ്ണൂരും ഒഴികെയുള്ള ജില്ലകളുടെ മലയോര പ്രദേശത്ത് നല്ല മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY