രാഹുല്‍ മാങ്കൂട്ടത്തിന് എതിരായ കേസ്: അതിജീവിതയ്ക്ക് എതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന കേസിലെ പരാതിക്കാരിക്കെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ച് രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ യുവതി വീണ്ടും പരാതി നല്‍കിയിട്ടില്ലെന്നും പരാതിയിലും തട്ടിപ്പ് കാണിച്ചാല്‍ എന്ത് ചെയ്യുമെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

താന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ല. തനിക്കെതിരെ അതിജീവിത വീണ്ടും പരാതി നല്‍കിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതേതുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ എസ്എച്ച്ഒ പറഞ്ഞത് അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ്. പരാതിക്കാരിയെ അതിജീവിതയെന്ന് വിളിക്കുന്നത് തെറ്റാണെന്നും കോടതി പോലും അതിജീവിതയെന്ന് പറയുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

യുവതിക്കെതിരെ രാഹുല്‍ ഈശ്വര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. സൈബര്‍ അധിക്ഷേപ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഒപ്പിട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.