ജിയോയുടെ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി: പ്രതീക്ഷയോടെ ഉപഭോക്താക്കള്‍

മുംബൈ : റിലയന്‍സ് ജിയോ വെല്‍ക്കം ഓഫറായി അവതരിപ്പിച്ച സൗജന്യ സേവനങ്ങള്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി. ഇന്റര്‍നെറ്റും കോളും മുമ്പ് ഉണ്ടായിരുന്നതുപോലെ സൗജന്യമായിരിക്കും. ആദ്യം ഓഫറുകള്‍ ഡിസംബര്‍ 31 വരെയും പിന്നീട് 2017 ജനുവരി 31 വരെയും നീട്ടിയിരുന്നു. 10 കോടി ഉപഭോക്താക്കള്‍ എന്ന ലക്ഷ്യത്തിലെത്താനായാണ് വീണ്ടും സൗജന്യ സേവനങ്ങള്‍ നീട്ടിയിരിക്കുന്നതെന്നാണ് സൂചന.

ജിയോ കോള്‍ ഡ്രോപ്പുകളും ട്രാഫികും പരിഹരിക്കാത്തതിനാല്‍ മികച്ച നിലവാരത്തിലുള്ള സേവനം ഉറപ്പാക്കും വരെ സൗജന്യ സേവനങ്ങള്‍ തുടരുമെന്ന് ജിയോ പ്ലാനിങ് ഹെഡ് അന്‍ഷുമാര്‍ താക്കൂര്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ശുഭ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍, ട്രായ് നിയമപ്രകാരം ഒരു ടെലികോം കമ്പനിയ്ക്ക് മൂന്ന് മാസത്തില്‍ കൂടുതല്‍ സൗജന്യ സേവനം അനുവദിക്കാനാകില്ല. ഈ കടമ്പ ജിയോ എങ്ങിനെ മറികടക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍.

LEAVE A REPLY