ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കണമെന്ന മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം: ഐഎംഎ സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കണമെന്ന മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യത്തിൽ പ്രതികരിച്ച് ഐഎംഎ സംസ്ഥാന പ്രസിഡന്റ്. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമാണെന്നും മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കാണെന്നും ഡോക്ടർ സുൽഫി നൂഹൂ പ്രതികരിച്ചു. ഹിജാബ് ധരിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പളും പ്രതികരിച്ചു. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് എഴുതിയ കത്ത് ചര്‍ച്ചയായിരുന്നു.

LEAVE A REPLY