കഴുത്തിലെ കറുപ്പ് നിസാരമായി തള്ളരുതെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. ചർമത്തിലെ ഈ ഇരുണ്ട നിറം ചില രോഗാവസ്ഥകളുടെ അല്ലെങ്കിൽ പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവയുടെ സൂചനയാകാമെന്നാണ് ആരോഗ്യവിദഗ്തർ ആരോഗ്യവിദഗ്തർ പറയുന്നത്. ചർമത്തിന്റെ മടക്കുകളിലും കൈകാൽ മുട്ടുകളിലും മറ്റും ഇരുണ്ട നിറം ഉണ്ടാവുക, ഇവിടങ്ങളിൽ സ്പർശിക്കുമ്പോൾ അൽപം കട്ടിയുള്ളതായി തോന്നുന്ന തരത്തിൽ ഒന്നിലധികം കുരുക്കൾ ഉണ്ടാവുക. ഇവയൊക്കെ അകന്തോസിസ് നിഗ്രിക്കൻസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. കഴുത്ത്, കക്ഷം, കൈകാൽ മുട്ടുകൾ തുടങ്ങിയ ശരീര മടക്കുകളിൽ അകന്തോസിസ് നിഗ്രിക്കൻസ് പ്രത്യക്ഷപ്പെടാറുണ്ട്. ഇത് വികസിക്കുന്തോറും ഇൻസുലിൻ പ്രതിരോധത്തെയും ബാധിക്കുന്നു, ഇത് ടൈപ്പ് -2 പ്രമേഹത്തിനും മെറ്റബോളിക് സിൻഡ്രോമിനും കാരണമാകാമെന്നും ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു. കൂടാതെ പോഷകാഹാരത്തിന്റെ കുറവ് മൂലവും ഈ അവസ്ഥ ഉണ്ടാകാം. ചർമത്തിലെ ഈ ഇരുണ്ട നിറം വേഗത്തിൽ പടരുകയോ കട്ടിയാവുകയോ ചൊറിച്ചിലുണ്ടാക്കുകയോ ചെയ്താൽ ശ്രദ്ധിക്കണം. ഉടൻ തന്നെ ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് ഉചിതം.



















