കുവൈറ്റിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം;പ്രവാസികളുടെ ജീവിത ചെലവ് കൂടും

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം. നിലവിൽ ഫത്വ – ലെജിസ്ലെറ്റീവ് സമിതിയുടെ പരിഗണനയിലുള്ള ശുപാർശക്ക് അംഗീകാരം ലഭിച്ചയുടൻ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ജല വൈദ്യുതി ഉൽപാദനത്തിന് സർക്കാർ ചെലവഴിക്കുന്ന തുകയും, നിലവിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്കും തമ്മിൽ വ്യത്യാസമുണ്ട്. ഇതിന് പുറമെ വിദേശികളുടെ ചികിത്സാ ഫീസ്, താമസ രേഖ പുതുക്കുന്നതിനു മുന്നോടിയായുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് എന്നിവയും വർധിപ്പിക്കും . ഇതോടുകൂടി പ്രവാസികളുടെ ജീവിത ചെലവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY