എന്താണ് ഏജിസം ?

പ്രായം, ആകാരഭംഗി, സൗന്ദര്യം ഇവയേ കൂട്ടുപിടിച്ഛ്, മോശം പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?  സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിൽ നമുക്ക് ഇഷ്ടപ്പെടുന്നതും, ഇഷ്ട്ടപെടാത്തതുമായ നിരവധി കാര്യങ്ങൾ വന്നേക്കാം, എന്നാൽ ചിലർ അത്തരം കാര്യങ്ങളിൽ അവരുടെ വിയോജിപ്പ് രേഖപ്പെടുത്തുന്നത് വെക്തി അധിക്ഷേപങ്ങൾ ആകുന്നുണ്ട്, ഇത് അത്ര നല്ല കാര്യം അല്ലെന്നും, അത്തരക്കാരുടെ മാനസികാവസ്ഥയിൽ കാര്യമായ വ്യതിചലം ഉണ്ടെന്നും വിദഗ്ദ്ധർ പറയുന്നു. ‘ഏജിസം’ എന്നാണ് ഇത്തരത്തിലുള്ള ഒരു രോഗാവസ്ഥയുടെ പേര്. റേസിസം, കാസ്റ്റിസം, തുടങ്ങിയ കൂട്ടത്തില്‍പ്പെടുന്നതു തന്നെയാണ് ഏജിസവും.
പ്രായത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാസങ്ങളും മുന്‍വിധികളും വച്ചു പുലര്‍ത്തുന്നതിനെയാണ് ഏജിസം എന്ന് വിളിക്കുന്നത്. പ്രായമേറിയെന്ന പേരില്‍ കളിയാക്കുന്നതു മാത്രമല്ല, നിങ്ങള്‍ക്ക് അതിനുള്ള പ്രായം കഴിഞ്ഞു പോയി എന്നു പറയുന്നതും ഏജിസം തന്നെ. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം പ്രായത്തിനു ചേരുന്നില്ല എന്നു പറയുന്നത് അഭിപ്രായമല്ല, അധിക്ഷേപമാണ്. പ്രായം ഒരു വ്യക്തിയുടെ ക്രിയാത്മകതയെയും ചിന്താശേഷിയെയുമൊക്കെ ബാധിക്കുമെന്ന ചിന്ത തീര്‍ത്തും മുന്‍വിധിയാണെന്നു ശാസ്ത്രം പറയുന്നു. നെഗറ്റീവ് ഏജിസം മാത്രമല്ല, പോസിറ്റിവ് ഏജിസവുമുണ്ട്. അപ്പോൾ ഇനി മറ്റുള്ളവരെ കളിയാക്കുമ്പോൾ ഒന്ന് ചിന്തിക്കുക നമുക്ക് ഏജിസം ഉണ്ടോ എന്നുള്ളത്.